mahesh-s-46

പ​ത്ത​നാ​പു​രം: നി​റു​ത്തി​യി​ട്ടി​രു​ന്ന കാർ യാ​ത്ര​ക്കാ​രു​മാ​യി മു​ന്നോ​ട്ടുരു​ണ്ടുണ്ടായ അപകടത്തിൽ ഒ​രാൾ മ​രി​ച്ചു. അ​ഞ്ചൽ എ​രൂർ മു​ല്ല​ശേ​രി വീ​ട്ടിൽ എ​സ്. മ​ഹേ​ഷാണ് (46) മ​രി​ച്ച​ത്.

ക​മു​കും​ചേ​രി മ​ന്ദി​രം ജം​ഗ്​ഷ​നിൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു അപകടം. ബ​ന്ധു​വീ​ട്ടിൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങിൽ പ​ങ്കെ​ടു​ക്കാനെത്തി​യ​താ​യി​രു​ന്നു മ​ഹേ​ഷ്. മ​ഴ പെ​യ്​ത​തോ​ടെ മ​ഹേ​ഷും കൂടെയുണ്ടായിരുന്ന ബി​ജു​വും നിറു​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലേ​ക്ക് ഓ​ടി​ക്ക​യ​റി.

ഇ​റ​ക്ക​മു​ള്ള പാ​ത​യിൽ കി​ട​ന്ന വാ​ഹ​നം ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് മു​ന്നോ​ട്ടുരു​ണ്ട് താ​ഴ്​ച​യി​ലു​ള്ള വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​യുകയായിരുന്നു. ഓ​ടിക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ഷ​പ്ര​വർ​ത്ത​നം ന​ട​ത്തി​യ​ത്.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇരുവരെയും ആ​ശു​പ​ത്രി​യിൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ഹേ​ഷി​ന്റെ ജീ​വൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബിജു പു​ന​ലൂർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ​യി​ലാ​ണ്. പി​റ​വ​ന്തൂർ കു​രി​യോ​ട്ടു​മ​ല ബ​ഫ​ല്ലോ ബ്രീ​ഡിം​ഗ് ഫാ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു മ​ഹേ​ഷ്. ഭാ​ര്യ: ര​ജി​ത. മ​ക്കൾ: അ​ഭി​നേ​ഷ്, അ​ഖി​ലേ​ഷ്.