കൊല്ലം: എസ്.എൻ.ഡി.പി യോഗം 806-ാം നമ്പർ ആദിച്ചനല്ലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി. അനിലാൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡംഗങ്ങളായ കെ. ശ്രീകുമാർ (ബീച്ച് ഓർക്കിഡ് എം.ഡി), വി. പ്രശാന്ത്, ശാഖ സെക്രട്ടറി കെ. ശ്രീകുമാർ, ജി. സുഗതൻ, അരുൺകുമാർ, സന്തോഷ്, അജിത്, മനോഹരൻ എന്നിവർ സംസാരിച്ചു.