cpi-padam
സി.പി.ഐ പന്മന ലോക്കൽ സമ്മേളനം ജില്ലാ എക്സിക്യുട്ടീവ് അംഗം ഐ.ഷിഹാബ് ഉദ്ഘാടനം ചെയ്യുന്നു

ചവറ: സി.പി.ഐ പന്മന ലോക്കൽ സമ്മേളനം കൊറ്റാടിയിൽ ഗോപാലകൃഷ്ണപിള്ള നഗറിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം ഐ.ഷിഹാബ് ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ, പ്രിജി, വർഗ്ഗീസ് ആന്റണി എന്നിവരുടെ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. മുതിർന്ന അംഗം കൊറ്റാടിയിൽ ചന്ദ്രൻ പിള്ള പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ ആർ.മുരളി സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം മിനിയും അനുശോചന പ്രമേയം ജയിംസ് ജോസഫും അവതരിപ്പിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജഗോപാൽ വടക്കേ ഭാഗം റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം ആർ.രാമചന്ദ്രൻ, മണ്ഡലം സെക്രട്ടറി പി.ബി.രാജു, ജില്ലാ കൗൺസിൽ അംഗം എസ്.വത്സലകുമാരി, മണ്ഡലം അസി.സെക്രട്ടറി അനിൽ പുത്തേഴം, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം വി. ജ്യോതിഷ്കുമാർ, എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗം രാജേഷ് ചിറ്റൂർ, മണ്ഡലം പ്രസിഡൻ്റ് വിഷ്ണു വേണുഗോപാൽ എന്നിവർ സംസാരിച്ചു.
സെക്രട്ടറിയായി കെ. മോഹനനേയും അസി. സെക്രട്ടറിയായി മോഹനൻ പിള്ളയെയും തിരഞ്ഞെടുത്തു.