file

കൊല്ലം: സം​സ്ഥാ​ന സർ​ക്കാ​രി​ന്റെ ഒ​ന്നാം വാർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത​ല പ​ട്ട​യ​മേ​ള​യു​ടെ സ​മാ​പ​ന​വും ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യു​ടെ ഉ​ദ്​ഘാ​ട​ന​വും നാ​ളെ ഉച്ചയ്ക്ക് 12 ന് പു​ന​ലൂർ മുനി​സി​പ്പൽ സ്റ്റേ​ഡി​യ​ത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻ നിർ​വ​ഹി​ക്കും.

മ​ന്ത്രി കെ.രാ​ജൻ അദ്ധ്യ​ക്ഷ​നാ​കും. മ​ന്ത്രിമാരായ കെ.എൻ.ബാ​ല​ഗോ​പാൽ, ജെ.ചി​ഞ്ചുറാ​ണി എ​ന്നി​വർ മു​ഖ്യാ​തി​ഥി​ക​ളാകും. 1111 പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ക. പു​ന​ലൂർ പേ​പ്പർ മിൽ​ഭൂ​മി​യിൽ താ​സ​മി​ക്കു​ന്ന​വ​രു​ടെ 757 മി​ച്ച​ഭൂ​മി പ​ട്ട​യ​ങ്ങ​ളും ഉൾ​പ്പെ​ടും.
എം.പി​മാ​രാ​യ എ.എം.ആ​രി​ഫ്, എൻ.കെ.പ്രേ​മ​ച​ന്ദ്രൻ, കൊ​ടി​ക്കു​ന്നിൽ സു​രേ​ഷ്, എം.എൽ.എ​മാ​രാ​യ കെ.ബി.ഗ​ണേ​ഷ് കു​മാർ, കോ​വൂർ കു​ഞ്ഞു​മോൻ, ജി.എ​സ്.ജ​യ​ലാൽ, പി.സി.വി​ഷ്​ണു​നാ​ഥ്, എം.മു​കേ​ഷ്, എം.നൗ​ഷാ​ദ്, ഡോ.സു​ജി​ത്ത് വി​ജ​യൻ​പി​ള്ള, സി.ആർ.മ​ഹേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് സാം.കെ.ഡാ​നി​യേൽ, ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​കൾ, മ​റ്റ് രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്കൾ, ഉ​ദ്യോ​ഗ​സ്ഥർ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ക്കും.

പ​ട്ട​യ​ങ്ങ​ളു​ടെ എ​ണ്ണം (താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തിൽ)

പു​ന​ലൂർ - 687

പ​ത്ത​നാ​പു​രം - 196

കൊ​ല്ലം - 109

കൊ​ട്ടാ​ര​ക്ക​ര - 87

ക​രു​നാ​ഗ​പ്പ​ള്ളി - 19

കു​ന്ന​ത്തൂർ - 12

ദേ​വ​സ്വം പ​ട്ട​യം - 1