court

കൊല്ലം: ഡിജിറ്റലൈസേഷൻ ഉൾപ്പെടെയുള്ള നടപടികളിലൂടെ നീതിന്യായരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ബാബു പറഞ്ഞു.

കേരള ക്രിമിനൽ കോടതി സ്റ്റാഫ് അസോസിയേഷൻ (കെ.സി.ജെ.എസ്.എ) സംസ്ഥാന സമ്മേളനം കൊല്ലം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സിവിൽ- ക്രിമിനൽ കോടതികളുടെ സംയോജനം കുറഞ്ഞ സമയത്തിനുള്ളിൽ നടപ്പാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ജി. അജിത്ത് കുമാർ പറഞ്ഞു.

കൂടുതൽ മജിസ്ട്രേറ്റ് കോടതികൾ സ്ഥാപിക്കാനും ജീവനക്കാരെ നിയമിക്കാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണി കുമാർ, ജസ്റ്റിസ് മുഹമ്മദ് മുസ്താക്ക് എന്നിവർ സന്ദേശം നൽകി. പി.എൻ. വിശ്വനാഥൻ അദ്ധ്യക്ഷനായി.

കൊല്ലം ജില്ലാ ജഡ്ജ് എം.ബി. സ്നേഹലത, നിയമ വകുപ്പ് സെക്രട്ടറി വി.ഹരി നായർ, ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശേഷാദ്രിനാഥൻ, ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് എസ്. രമേഷ് കുമാർ, എ.ഐ.ജെ.ഇ.സി പ്രസിഡന്റ് ബി. ലക്ഷ്മി റെഡ്ഢി, കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് ഓച്ചിറ ബി. അനിൽകുമാർ, അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ പ്രസിഡന്റ് എസ്. രാധാകൃഷ്ണപിള്ള, എം. ബാലസുബ്രഹ്മണ്യൻ, സി.ആർ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം എം. ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ആർ രാജേന്ദ്രൻ അദ്ധ്യക്ഷനായി. ജസ്റ്റിൻ മാർട്ടിൻ, സി.എ. രാജൻ ലാൽ, ടി.ആർ. അജിത് പ്രസാദ്, പി. തുളസീധരൻ പിള്ള, ബി. ഹാരിസ്, സജാദ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി എം. ബാലസുബ്രഹ്മണ്യൻ (പ്രസിഡന്റ് ), മിനി നായർ, ബിജു (വൈസ് പ്രസിഡന്റ്), സി.ആർ. രാജേന്ദ്രൻ (സെക്രട്ടറി), ബിനോയ്, അഭിജിത്ത് (ജോ. സെക്രട്ടറി), ഗിരീഷ് ഇടമറുക് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.