ചവറ : കുറ്റിവട്ടത്തിന് സമീപം ദേശീയപാതയിൽ വൻ മാവ് കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് 6 മണിയോടുകൂടിയാണ് സംഭവം. സമാന്തര പാതയിലൂടെ വാഹനങ്ങൾ കടത്തി വിട്ട് ഗതാഗത പ്രശ്നം പരിഹരിച്ചു. ചവറ ഫയർഫോഴ്സ് മണിക്കൂറുകളോളം പരിശ്രമിച്ചാണ് മരം മുറിച്ചു നീക്കിയത്.