ഓച്ചിറ: കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ ഓച്ചിറയിൽ നടത്തിയ പ്രതിഷേധ ധർണ്ണ സി.പി.എെ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.സജിലാൽ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി പി.ബി.സത്യദേവൻ അദ്ധ്യക്ഷനായി. മണ്ഡലം കമ്മിറ്റിയംഗം എസ്. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ആർ.അമ്പിളിക്കുട്ടൻ, കടത്തൂർ മൻസൂർ, കെ.പി വിശ്വവത്സലൻ, അഡ്വ.എൻ.അനിൽകുമാർ, കെ. സുഭാഷ്, ബാബു കൊപ്പാറ, ആർ.ഡി പത്മകുമാർ, സുരേഷ് നാറാത്ത്, കുഞ്ഞിചന്തു തുടങ്ങിയവർ സംസാരിച്ചു.