പുത്തൂർ : സനാതന ധർമ്മ ഗവേഷണ പരിഷത്ത് വാർഷിക സമ്മേളനം കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രം പ്രസിഡന്റ് അനിൽകുളക്കട ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിഡന്റ് ബി.രാമചന്ദ്രൻനായർ അദ്ധ്യക്ഷനായി. ക്ഷേത്രത്തിലെ നാരായണീയം പഠനക്ലാസിന്റെ ഉദ്ഘാടനം കുളക്കട ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാഗോപകുമാർ നിർവഹിച്ചു. രക്ഷാധികാരി ബി.ശിവൻപിള്ള മുഖ്യപ്രഭാഷണം ആർ.രവീന്ദ്രൻ, അനിതരവീന്ദ്രൻ, പ്രതീഷ് മഞ്ഞക്കാല, സി.സതീശൻ, എസ്.സജീഷ് എന്നിവർ സംസാരിച്ചു.