photo
മൈനാഗപ്പള്ളി ഗ്രാന്മ ഗ്രാമീണ വായനശാലയിൽ നടന്ന സർഗോത്സവം ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാന്മ ഗ്രാമീണ വായനശാല സർഗേത്സവം നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൺസിൽ അംഗം ഗിരിജ മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളുടെ കലാവിരുന്നുകൾക്കൊപ്പം ചിൽഡ്രൻസ് ഒഫ് ഹെവൻ എന്ന ചലച്ചിത്രവും പ്രദർശിപ്പിച്ചു. കെ.ബി.ശെൽവമണി, ബിജി ആന്റണി, സുജാതരാമചന്ദ്രൻ, യേശുദാസൻ, ടി.ജോസ് കുട്ടി, ദേവരാജൻ,

ജെ. ജോസ്, എൽ.വൃന്ദ, എസ്.ശ്രീഹരി, ജിജി, ശ്രുതി, അജിത മനോജ് എന്നിവർ സംസാരിച്ചു.