bike-accident

തൊടിയൂർ: ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞ് യുവാവിന് ഗുരതര പരിക്ക്. കല്ലേലിഭാഗം മുള്ളൂട്ടിൽ ഹരി (29) ആണ് അപകടത്തിൽപ്പെട്ടത്. കോട്ടവീട്ടിൽ ജംഗ്ഷൻ എസ്.എൻ.വി എൽ. പി. എസ് ജംഗ്ഷൻ റോഡിൽ കൂമ്പില്ലാക്കാവ് നാഗരാജ ക്ഷേത്രത്തിന് കിഴക്ക് വശത്താണ് ബൈക്ക് മറിഞ്ഞത്. ഇന്നലെ രാവിലെ 6.30 നായിരുന്നു സംഭവം. സാരമായി പരിക്കേറ്റ ഹരിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൾഫിൽ ജോലി ചെയ്യുന്ന ഹരി ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. അടുത്ത മാസം 10ന് വിവാഹം നിശ്ചയിരിക്കുകയാണ്. പ്രതിശ്രുതവധു ജോലി ചെയ്യുന്ന ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.