photo-
പള്ളിശ്ശേരിക്കൽ ഇ.എം.എസ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന അവധിക്കാല ആഘോഷങ്ങൾ കോവൂർ കുഞ്ഞുമോൻ എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ ഇ.എം.എസ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി അവധിക്കാല ആഘോഷം നടന്നു. നാടൻ പാട്ട് പരിശീലനം, ചിത്രരചന പരിശീലനം, കുരുത്തോലക്കളരി എന്നിവ നടന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി വി.അജയകുമാർ സ്വാഗതം പറഞ്ഞു. നാടൻ പാട്ടു പരിശീലനം അഭിലാഷ് ആദിയും ചിത്രരചന പരിശീലനം ജഗന്നാഥനും കുരുത്തോലകളരി പരിശീലനം രവിയും നടത്തി. തുടർന്ന് ഇ.എം.എസ് ബാലവേദിയുടെ നേതൃത്വത്തിൽ കലാ പരിപാടികൾ നടന്നു.