പോരുവഴി: ചക്കുവള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും നേതാവുമായിരുന്ന ശാസ്‌താംകോട്ട സുധീറിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണം പോരുവഴി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ നടന്നു. സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷംനാദ് അയന്തിയിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.അരുൺ രാജ് അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ നിതിൻ കല്ലട, കാഞ്ഞിരവിള അജയകുമാർ,ഇഞ്ചക്കാട് അജയൻ,ഷാഫി ചെമ്മാത്ത്,നാസർ കിണറുവിള,ആർ. സദാശിവൻ പിള്ള, അർത്തിയിൽ അൻസാരി,ബിനു മംഗലത്ത്,അബ്ദുൽ സമദ്, ഡോ. എം. എ സലീം,അയന്തിയിൽ ശിഹാബ്, ചക്കുവള്ളി നസീർ, ആരതി,അർത്തിയിൽ ഷഫീഖ്,സിനി വിപിൻ,നിതിൻ പ്രകാശ്, അർത്തിയിൽ സമീർ,ജലീൽ പള്ളിയാടി,അനീഷ് അയന്തിയിൽ,അഫിൻ നാസർ, അജ്മൽ അർത്തിയിൽ ,ജസീം കാരൂർ, എന്നിവർ സംസാരിച്ചു.