പാരിപ്പള്ളി: മുക്കട നന്മ റസിഡൻസ് അസോ. നേതൃത്വത്തിൽ എഴിപ്പുറം ചാവർകോട് വാർഡുകളുടെ പരിധിയിൽ വരുന്ന റോഡ് സഞ്ചാരയോഗ്യമാക്കി. പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് പലതവണ നിവേദനം നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് റസി. അസോ. പ്രവർത്തകർ റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. നന്മ പ്രസിഡന്റ് എം. ബദറുദ്ദീൻ സെക്രട്ടറി ജി.ആർ. രതീഷ്, കൺവീനർ നളിനകുമാർ, ജോയിന്റ് സെക്രട്ടറി മനു രാജ്, വൈസ് പ്രസിഡന്റ് സുനിൽകുമാർ, ട്രഷറർ വിശാഖ് എം.കുറുപ്പ്, എക്സിക്യുട്ടിവ് മെമ്പർമാരായ സി.എസ്. പ്രദീപ്, സജീവ്, അനിൽകുമാർ, വിനോദനാഥ കുറുപ്പ്, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.