photo
കോൺഗ്രസ് തഴവാ ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടിയുടെ ആഭിമുഖ്യത്തിൽ തഴവ ഗ്രാമപഞ്ചായത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ ധർണ അഡ്വ.എം.എ. ആസാദ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : കോൺഗ്രസ് തഴവ ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടിയുടെ ആഭിമുഖ്യത്തിൽ തഴവ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ കെടും കാര്യസ്ഥക്കും പിൻവാതിൽ നിയമനങ്ങൾക്കും എതിരെ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഡി.സി.സി മെമ്പർ അഡ്വ. എം.എൽ .ആസാദ് ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാവുമ്പാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ .ബി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. പാർലമെന്ററി പാർട്ടി ലീഡർ തൃദീപ് കുമാർ അദ്ധ്യക്ഷനായി. യു.ഡി.എഫ് തഴവ മണ്ഡലം കമ്മിറ്റി ചെയർമാൻ കെ.പി. രാജൻ കൺവീനർ സിദ്ധിഖ് ഷാ മേലൂട്ട് പ്രസന്നകുമാർ, മിനി മണികണ്ഠൻ , മായാ സുരേഷ്, വത്സല ബദറുദ്ദീൻ, നിസ തൈക്കൂട്ടത്തിൽ, ഖലീലുദ്ദീൻ പൂയപ്പള്ളിൽ, നൗഷാദ് മണപ്പള്ളി, ഹുസൈൻ കൊപ്രത്ത്, ബിജു പാഞ്ചജന്യം ,സലിം ചെറുകര, ശശികുമാർ ,രാജേന്ദ്രൻ ,ബഷീർ തുടങ്ങിയവർ സംസാരിച്ചു.