പരവൂർ: മർച്ചന്റ്സ് അസോസിയേഷൻ പരവൂർ യൂണിറ്റ് വാർഷിക സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. സഫീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നേതാജി ബി.രാജേന്ദ്രൻ, എ.കബീർ, രാജൻ കുറുപ്പ്, പ്രേമാനന്ദൻ, യൂണിറ്റ് ജനറൽ സെക്രട്ടറി ജി.ദിനേശ്‌മണി, സെക്രട്ടറി ടി.എസ്.ലൗലി, അശോക് കുമാർ, രാജീവ്, അജയനാഥ്, സാബു എന്നിവർ സംസാരിച്ചു . ഭാരവാഹികൾ: എം.സഫീർ (പ്രസിഡന്റ്), ജി.ദിനേശ് മണി (ജനറൽ സെക്രട്ടറി), ടി.എസ്.ലൗലി (സെക്രട്ടറി), ബി.രാജീവ് (ട്രഷറർ).