ഓച്ചിറ: കേരളത്തിൽ കെ.എസ്.യുവിലൂടെ കടന്നുവന്നവരാണ് ദേശീയ രാഷ്ട്രീയത്തിൽ ജനശ്രദ്ധ നേടിയതെന്നും പാർലമെന്ററി രംഗത്തും സംഘടനാ രംഗത്തും മികച്ച പ്രകടനം കാഴ്ചവച്ചതെന്നും കോൺഗ്രസ് ഓച്ചിറ മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് അഭിപ്രായപ്പെട്ടു. കെ.എസ്.യു ഓച്ചിറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓച്ചിറയിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ പതാക ഉയർത്തലും മധുരം വിതരണവും നടന്നു. നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അസ്‌ലാം ആദിനാട്, അൽത്താഫ്, അമീൻ മലബാർ, ഷമീർ, ജുനൈദ്, അദിനാൻ, അൻസിൽ തുടങ്ങിയവർ നേതൃത്വം നല്കി.