
കൊല്ലം: കേരള സംസ്കൃത അക്കാഡമി സ്ഥാപക പ്രസിഡന്റും എഴുകോൺ ഹൈസ്കൂളിലെ സംസ്കൃതം എച്ച്.എസ്.എയുമായിരുന്ന എസ്.ചെല്ലപ്പന്റെ സ്മരണാർത്ഥം മികച്ച സേവനം നടത്തുന്ന സംസ്കൃതം എച്ച്.എസ്.എയ്ക്ക് കാഷ് അവാർഡും പ്രശസ്തിപത്രവും നൽകുന്നു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി, ശിഷ്യർ എന്നിവർക്ക് വിശദാംശങ്ങൾ അടങ്ങിയ നോമിനേഷനുകൾ അയക്കാം. വിലാസം - ആർ. ഗിരീഷ് കുമാർ, പ്രസിഡന്റ്, കേരള സംസ്കൃത അക്കാഡമി, വിദ്യാപീഠം ബിൽഡിംഗ്സ്, എഴുകോൺ പി.ഒ, കൊല്ലം. അവസാന തീയതി ജൂൺ 3. സുവർണജൂബിലി വർഷാചരണോദ്ഘാടനവേളയിൽ അവാർഡ് സമ്മാനിക്കും.