ചവറ: വനിതാ,ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് മുഖേന നടത്തുന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി മൈനിംഗ് ഏരിയയിലെ കുരുന്നുകൾക്ക് സമ്മാനവുമായി കെ.എം.എം.എൽ.
കമ്പനിയുടെ മിനറൽ സെപ്പറേഷൻ യൂണിറ്റിന്റെ പരിസരവാർഡുകളിലെ അങ്കണവാടി കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ബാഗ്, കുട, ടിഫിൻ ബോക്‌സ്, വാട്ടർബോട്ടിൽ, പുസ്തകം, കളർ പെൻസിലുകൾ തുടങ്ങിയവ നൽകി കെ.എം.എം.എൽ ജീവനക്കാർ കുട്ടികളെ സ്വീകരിച്ചു. നാലുവാർഡുകളിലായി 145 കുട്ടികൾക്ക് ഉപഹാരം നൽകി.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.പി സുധീഷ്‌കുമാർ, പന്മന പഞ്ചായത്ത് പ്രസിഡന്റ് എം.ഷമി, എം.എസ് യൂണിറ്റിലെ പേഴ്‌സണൽ മാനേജർ സി.പി ഹരിലാൽ, കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മാനേജർ ഡോ.അനിൽ മുഹമ്മദ്, മൈൻസ് മാനേജർ അനിൽകുമാർ, പി.ആർ.ഒ പി.കെ. ഷബീർ, പന്മന പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, പഞ്ചായത്ത് അംഗങ്ങളായ ലിൻസി ലിയോൺസ്, സുകന്യ, ജയചിത്ര, ആൻസി,യൂണിയൻ നേതാക്കളായ ജി.ഗോപകുമാർ (സി.ഐ.ടി.യു), എസ്.സന്തോഷ്. (യു.ടി.യു.സി), സി. സന്തോഷ്‌കുമാർ (ഐ.എൻ.ടി.യുസി), എഫ്.ജോയ് (എ.ഐ.ടി.യു.സി) തുടങ്ങിയവർ സന്നിഹിതരായിരുന്നു.