കൊല്ലം: സിവിൽ സർവീസ് പരിക്ഷയിൽ 495-ാം റാങ്ക് നേടിയ കൊല്ലം പരവൂർ കൂനയിൽ ഭവാനിയിൽ ദീപു സുധീറിന് ഇത് രണ്ടാം വിജയം. കഴിഞ്ഞ പരീക്ഷയിൽ 599-ാം നമ്പർ റാങ്ക് നേടിയ ദീപുവിന് ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ജോലി ലഭിച്ചിരുന്നു. ഡൽഹിയിൽ വാർത്താവിനിമയ മന്ത്രാലയത്തിൽ അസി. ഡയറക്ടറായി പ്രവർത്തിക്കുന്നതിനിടെ വീണ്ടും പരിക്ഷ എഴുതി റാങ്ക് നില ഉയർത്തി. റവന്യൂ സർവീസിലോ, ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസിലോ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. മൈനർ ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിൽ എൻജിനിയറായി വിരമിച്ച ആർ. സുധീറും മയ്യനാട് ഗവ. സ്കൂൾ അദ്ധ്യാപിക സി.വി ബിന്ദുവുമാണ് മാതാപിതാക്കൾ. നിബു സഹോദരനാണ്.