mahakavi-pala

കൊല്ലം: ചിന്താദീപത്തിന്റെ ഒൻപതാമത് മഹാകവി പാലാ പുരസ്കാരം കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പത്രപ്രവർത്തകനും നോവലിസ്റ്റുമായ പ്രഭാകരൻ പുത്തൂർ ജലജാപ്രസാദിന് സമ്മാനിച്ചു. ഇരുപത്തയ്യായിരം രൂപ വിലയുള്ള എണ്ണഛായാചിത്രവും മഹാകവി പാലായുടെ കൈയൊപ്പും ഫലകവും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം.

'റേഡിയോ സചിന്ത' എന്ന ഇന്റർനെറ്റ് റേഡിയോയുടെ ഉദ്ഘാടനം കവി പെരുമ്പുഴ ഗോപാലകൃഷണപിള്ള നിർവഹിച്ചു. ചലച്ചിത്രതാരം റോജിൻ തോമസിനെ വേദിയിൽ ആദരിച്ചു. നീലേശ്വരം സദാശിവൻ, ബൈജു പുതുക്കൊന്നൂർ, കിഷോർ മുളവന പ്രിൻസ് കല്ലട, മാക്സ് പെരേര എന്നിവർ സംസാരിച്ചു. കവി മുഖത്തല ജി.അയ്യപ്പൻപിള്ള കലാമത്സര വിജയികൾക്ക് സമ്മാനം നൽകി.