asha-
ആശാവർക്കറായ ഷീലാരാജന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ കാഷ് അവാർഡ് നൽകുന്നു

എഴുകോൺ : കൊവിഡ് കാലത്ത് മികച്ച സേവനം കാഴ്ചവച്ച ആശാവർക്ക് ഗ്രാമസഭയിൽ ആദരം. എഴുകോൺ ഗ്രാമപ്പഞ്ചായത്തിലെ കാക്കകോട്ടൂർ വാർഡിൽ ആശാവർക്കറായ ഷീലാരാജനെയാണ് ആദരിച്ചത്. വാർഡ് അംഗം കെ.ആർ.ഉല്ലാസിന്റെ ഓണറേറിയത്തിൽ നിന്ന് നൽകിയ 5000 രൂപ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ഷീലയ്ക്ക് കൈമാറി.

മുൻ ഗ്രാമപ്പഞ്ചായത്തംഗം രേഖ ഉല്ലാസ്, കൃഷി അസിസ്റ്റന്റ് ഗീതകുമാരി, തുളസീഭായി അമ്മ,​ എസ്, ബീനാബിജു തുടങ്ങിയവർ സംസാരിച്ചു.