photo
ക്ഷേത്ര സംരക്ഷണ സമിതി കരുനാഗപ്പള്ളി താലൂക്ക് വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കോഴിക്കോട് പുല്ലംപ്ലാവിൽ ക്ഷേത്രത്തിൽ നടന്ന ക്ഷേത്ര സംരക്ഷണ സമിതി കരുനാഗപ്പളളി താലൂക്ക് വാർഷിക സമ്മേളനം

സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.നാരായണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്.ആർ.കെ.പിള്ള അദ്ധ്യക്ഷത വഹിച്ചു. മാതൃസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസന്നകുമാരി, സംസ്ഥാന സമിതിയംഗം കെ.ജി.രാമചന്ദ്രൻ, ദക്ഷിണ മേഖലാ സെക്രട്ടറി അഡ്വ.ബോബി ഗോപാൽ, ജില്ലാ സെക്രട്ടറി എസ്.വേണുഗോപാൽ, താലൂക്ക് സെക്രട്ടറി ആർ.ധനരാജൻ,​ മാതൃസമിതി ജില്ലാ പ്രസിഡന്റ് ഇന്ദിരാരാമചന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറി സുജ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രാമചന്ദ്രൻപിള്ള (രക്ഷാധികാരി),​ എസ്.ആർ.കെ.പിള്ള (പ്രസിഡന്റ് ),​ ആർ.ധനരാജൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.