പുത്തൂർ: സ്കൂൾ തുറപ്പിന് മുന്നോടിയായി നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകൾ ഉൾപ്പടെയുള്ള വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിൽ ഗ്രാമപഞ്ചായത്ത് , എക്സൈസ്, ആരോഗ്യവകുപ്പുകളുടെ സംയുക്ത പരിശോധന. നിരവധി സ്ഥാപനങ്ങളിൽ നിന്നായി 25000 രൂപയുടെ പുകയില ഉത്പ്പന്നങ്ങൾ പിടികൂടി നശിപ്പിക്കുകയും 3600രൂപ പിഴ ഈടാക്കുകയും ചെയ്തു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്ത ഹോട്ടലുകൾ അടപ്പിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ജി.ബിനോയ്, എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്ജ്, ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.