yapra-
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തട്ടാമല ചകിരിക്കട യൂണിറ്റ് വാർഷിക സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: ജി.എസ്.ടി നിയമം കുറ്റമറ്റതാക്കണമെന്നും വ്യാപാരികളെ ദ്രോഹിക്കുന്നതാകരുതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ആവശ്യപ്പെട്ടു. സമിതി തട്ടാമല ചകിരിക്കട യൂണിറ്റ് വാർഷിക യോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് നൗഷർ ഹംസ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രാമഭദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി ജി.ഗോപകുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് ഷെരീഫ്, അജയകുമാർ, ജൂലി, അൻസാരി മജീദിയ, സൈനുലാബ്ദീൻ, ബ്രൈറ്റ് സെയ്ഫുദ്ദീൻ, അഷറഫ്, നൗഷാദ്, ഭദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഹാജി നൗഷർ ഹംസ (യൂണിറ്റ് പ്രസിഡന്റ്), സൈനുല്ലാബ്ദീൻ (ജനറൽ സെക്രട്ടറി), മുഹമ്മദ് ഷെരീഫ്, അഷറഫ് (വൈസ് പ്രസിഡന്റുമാർ), ബ്രൈറ്റ് സെയ്ഫുദീൻ, സലിം (ജോയിന്റ് സെക്രട്ടറിമാർ), സന്തോഷ് തട്ടാമല (ട്രഷറർ).