
എഴുകോൺ: പുലർച്ചെ കടത്തിണ്ണയിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. എഴുകോൺ മുക്കണ്ടം ലക്ഷം വീട്ടിൽ വിനോദ് ഭവനിൽ ശകുന്തളയുടെ മകൻ വിനോദാണ് (40) മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് ജംഗ്ഷനിലെ സ്റ്റേഷനറി കടയുടെ തിണ്ണയിൽ വിറയൽ ബാധിച്ച് അവശ നിലയിൽ വിനോദിനെ അടുത്തുള്ള ക്ഷേത്ര ജീവനക്കാരൻ കണ്ടത്. ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹകരണ സംഘം സെക്യൂരിറ്റിയുടെ സഹായത്തോടെ എഴുകോൺ പൊലീസിൽ വിവരം അറിയിച്ചു.
പൊലീസെത്തി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. അവിവാഹിതനാണ്.