കൊല്ലം: കൊല്ലം - പുനലൂർ - ചെങ്കോട്ട റെയിൽപാതയിലൂടെ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം - ചെങ്കോട്ട റെയിൽവേ പാസഞ്ചർ അസോസിയേഷൻ കേന്ദ്രമന്ത്രി വി.മുരളീധരന് നിവേദനം നൽകി. കൊവിഡിന് മുമ്പുണ്ടായിരുന്ന എല്ലാ സർവീസുകളും പുനരാരംഭിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ചന്ദ്രമോഹൻ അറിയിച്ചു.