press

കൊല്ലം: വിചാരണ നടക്കുന്ന കേസുകളിലെ വാർത്താ അവതരണത്തിൽ മാദ്ധ്യമപ്രവർത്തകർ സ്വയം അതിർത്തി നിർണയിക്കണമെന്ന് സുപ്രീംകോടതി ജഡ്​ജി ജസ്റ്റിസ്​ സി.ടി.രവികുമാർ. കൊല്ലം പ്രസ്​ ക്ലബിന്റെ സുവർണ ജൂബിലി ആഘോഷ സമാപനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേസുകളിൽ ഉൾപ്പെടുന്നവർ കുറ്റാരോപിതർ മാത്രമാണ്​. ഇവരുടെ പശ്ചാത്തലം കൂടി ഉൾക്കൊണ്ടാകണം വാർത്തകൾ നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അസീസിയ മെഡിക്കൽ കോളേജ്​ ചെയർമാൻ എം.അബ്​ദുൽ അസീസ്​, കെ.എം.എം.എൽ എം.ഡി ജെ.ച​ന്ദ്രബോസ്​, വൈസ്രോയി ഹോസ്പിറ്റൽ ഡയറക്ടർ ഗോപിനാഥ പിള്ള, ആർകിടെക്ട്​ ആബിദ്​ മുഹമ്മദ്​ ആസാദ്​ എന്നിവരെ ആദരിച്ചു. പ്രസ്​ ക്ലബ്​ പ്രസിഡന്റ് അജിത്​ ശ്രീനിവാസൻ അദ്ധ്യക്ഷനായി. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.സുഭാഷ്​, പ്രസ്​ ക്ലബ്​ സെക്രട്ടറി ജി.ബിജു, ട്രഷറർ സുജിത്​ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.