പുനലൂർ: എസ്.എൻ.ഡി.പിയോഗം 315ാം നമ്പർ ഐക്കരക്കോണം ശാഖയുടെയും വനിതസംഘത്തിന്റെയും നേതൃത്വത്തിൽ പഠനോപകരണ, ചികിത്സസഹായം വിതരണം നടന്നു. ശാഖ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുനലൂർ യൂണിയൻ കൗൺസിലർ കെ.വി.സുഭാഷ് ബാബു വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് എസ്.സുബിരാജ് അദ്ധ്യക്ഷത വഹിച്ചു. വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാസെക്രട്ടറിയും ശ്രീനാരായണ എംപ്ലോയീസ് ഫോറം പുനലൂർ യൂണിയൻ പ്രസിഡൻറുമായ വി.സുനിൽദത്ത്, ഓമനക്കുട്ടൻ, വനിത സംഘം ശാഖാപ്രസിഡൻറ് അഞ്ചു സുനിൽ, സെക്രട്ടറി വത്സല കുമാരി, യൂണിയൻ പ്രതിനിധി ഉഷ സുധീന്ദ്രൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രസന്ന കുമാരി, ലിൻസി ചന്ദ്രബാബു, ശ്രീദേവി ടാഗോർ, റീന സജ്ഞയിൻ, ബീന, ജ്യോതി തുടങ്ങിയവർ സംസാരിച്ചു.