കൊല്ലം: മുഖത്തല ബ്ലോക്ക് പഞ്ചായത്ത് നെടുമ്പന ഡിവിഷനിലെ അങ്കണവാടികളിൽ പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചു. രാവിലെ 10ന് നെടുമ്പന 82-ാം നമ്പർ അങ്കണവാടിയിൽ നടന്ന ഉദ്ഘാടന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ശിവദാസൻ, അനിൽ കുമാർ, അങ്കണവാടി വർക്കർമാരായ ആശ, ഷീല, സജിത, ഷീജ, ജുനൈദ, എ.എൽ.എം.സി അംഗങ്ങളായ അൻസാർ, ഷെരീഫ്, അലിയാരുകുട്ടി, ബഷീർ തുടങ്ങിയവർ പങ്കെടുത്തു.