കൊല്ലം : ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം (യു.ടി.യു.സി), സംസ്ഥാന പ്രസിഡന്റ് എന്നിനിലകളിൽ പ്രവർത്തിച്ച ചവറ വാസുപിള്ളയെ എസ്.എ. റഷീദ് സ്‌മാരക പുരസ്ക്കാരം നൽകി ആദരിച്ചു.
കൊല്ലംജില്ല ലോറി വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ ചവറയിൽ
യു.ടി.യു.സി ജില്ലാ സെക്രട്ടറി ടി.കെ.സുൽഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി.സി. വിജയൻ പുരസ്ക്കാരം സമർപ്പിച്ചു. യോഗത്തിൽജെസ്റ്റിൻ ജോൺ, ഡയറീസ് ഡീക്രൂസ്, സുനിൽ കുമാർ, ചവറസുകുമാരൻ, ചെങ്കുളം ശശി,രാജശേഖരൻ, കെ. പി. ഉണ്ണിക്കൃഷ്ണൻ, ലോറി അഷറഫ്, അജിത്അനന്തകൃഷ്ണൻ, സദുപള്ളിത്തോട്ടം, കൗൺസിലർ പുഷ്പൻ, തോമസ് ഫിലിപ്പ്, പ്രകാശൻ എന്നിവർ പങ്കെടുത്തു.