കൊല്ലം: കേരളത്തിന് പുറത്ത് ഉന്നത വിദ്യാഭ്യാസത്തിന് പഠിക്കുന്ന ജില്ലയിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് നാഷണലൈസ്ഡ് ബാങ്കുകൾ ലോൺ നിഷേധിക്കുന്നതായി ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബഡ്ജറ്റിൽ വക കൊള്ളിക്കുന്ന 300-400 കോടിയോളം രൂപ സാമ്പത്തിക വർഷാവസാനം ലാപ്‌സാക്കുമ്പോഴാണ് ബാങ്കുകൾ വിദ്യാർത്ഥികളുടെ പഠനം നിഷേധിക്കുന്നത്. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം പി.കെ.രവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പട്ടത്താനം സുരേഷ് അദ്ധ്യക്ഷനായി. നേതാക്കളായ അഞ്ചൽ സുരേഷ് കുമാർ, കുട്ടപ്പൻ കൂട്ടിക്കട, പുഷ്പലാൽ കൊട്ടിയം, ഉണ്ണി കുരീപ്പുഴ, പത്മലോചൻ തുടങ്ങിയവർ സംസാരിച്ചു.