കൊല്ലം: സർക്കാർ ശമ്പളം നൽകുന്ന എല്ലാ നിയമനങ്ങളിലും സംവരണം പാലിക്കണമെന്ന് മെക്ക ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
കൊല്ലത്ത് നടന്ന സമ്മേളനം അഡ്വ. എം.എ.സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കാരാളികോണം ജുനൈദ് അദ്ധ്യക്ഷനായി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം.എ.ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ വട്ടത്തിൽ, മഹ്മൂദ്, അബ്ദുൽ സലാം, കമാലുദ്ദീൻ, ഷറഫലി, എം.എ.സമദ് മാസ്റ്റർ, റാഫി, ഇല്ല്യാസ് എന്നിവർ‌ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ബഷീർ കുട്ടി സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി കാരാളികോണം ജുനൈദ് (പ്രസിഡന്റ്), എം.എ.സമദ് മാസ്റ്റർ (സെക്രട്ടറി), മുഹമ്മദ് കോയ (ട്രഷറർ) എന്നിവരെയും 48 അംഗ സംസ്ഥാന സമിതിയെയും നിർദേശിച്ചു.