camp-
നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി ആരംഭി​ച്ച ത്രിദിന സമ്മർ ക്യാമ്പ് ഡി​.സി​.ആർ.ബി​ എ.സി​.പി​ എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി ത്രിദിന സമ്മർ ക്യാമ്പ് ആരംഭിച്ചു. ഡി​.സി​.ആർ.ബി​ എ.സി​.പി​ എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ശ്രീജ ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. കൊട്ടിയം പൊലീസ് സബ് ഇൻസ്പെക്ടർ സുജിത് ജി.നായർ മുഖ്യപ്രഭാഷണം നടത്തി. ഗവ. പ്ളീഡർ അഡ്വ. സേതുനാഥ് മുഖ്യാതി​ഥി​യായി​. ബ്ലോക്ക് മെമ്പർ ബിന്ദു ഷിബു, വൈ. സാബു, ജെ. ബുഷ്റമോൾ എന്നി​വർ സംസാരി​ച്ചു. അനി​ൽകുമാർ ക്ളാസെടുത്തു. ബീന ഡേവി​സ് സ്വാഗതവും പി​.ടി​.എ പ്രസി​ഡന്റ് പി​.ജി​. ബി​ജുമോൻ നന്ദി​യും പറഞ്ഞു. സ്കൂളിലെ പ്രഥമാദ്ധ്യാപിക ബീന ഡേവിഡി​ന്റെ വി​രമി​ക്കൽ അനുമോദനവും നടന്നു.