muralidharanpilla-70

കുന്നിക്കോട്: കാര്യറ മണ്ണാങ്കുഴിയിൽ ട്രെയിൻ തട്ടി വൃദ്ധൻ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെ പുനലൂരിൽ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോയ ചെങ്കോട്ട - കൊല്ലം സ്പെഷ്യൽ ട്രെയിൻ തട്ടിയാണ് കാര്യറ വരിക്കോലിമുക്ക് ശാന്തി ഭവനിൽ മുരളീധരൻപിള്ള (65) മരിച്ചത്. വാർദ്ധക്യ സഹചമായ അസുഖം മൂലം ചികിത്സയിലായിരുന്നു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കുന്നിക്കോട് പൊലീസ് കേസെടുത്തു. ഭാര്യ: ചന്ദ്രമതിഅമ്മ. മകൾ: ശാന്തി.