കൊല്ലം: ശങ്കേഴ്സ് ആശുപത്രിയിൽ വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പും സീനിയർ സിറ്റിസൺ ഹെൽത്ത് ചെക്കപ്പ് പാക്കേജും കൊല്ലം സബ് കളക്ടർ ചേതൻ കുമാർ മീണ ഉദ്‌ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറി ഇൻ ചാർജ് എൻ.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. മീന അശോകൻ, സീനിയർ പീഡിയാട്രിക് കൺസൾട്ടന്റ് ഡോ.എം.സി.തോമസ് എന്നിവർ സംസാരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം അനിൽ മുത്തോടം സ്വാഗതവും മെഡിക്കൽ സൂപ്രണ്ടും സീനിയർ ന്യൂറോളജിസ്റ്റുമായ ഡോ.കെ.എൻ.ശ്യാം പ്രസാദ് നന്ദിയും പറഞ്ഞു.