pravasi
പ്രവാസി കോൺഗ്രസ്‌ചാത്തന്നൂർ നിയോജക മണ്ഡലം യോഗം പരവൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് ബിജു പാരിപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: വാഗ്ദാനങ്ങൾ നൽകി കേരളത്തിലെ പ്രവാസികളെ ഇടതുസർക്കാർ വഞ്ചിച്ചെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികൾക്ക് അടിയന്തര സഹായമായി 5000 രൂപ നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും 1000 രൂപപോലും നൽകിയിട്ടില്ല. പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് നിജാബ് മൈലവിള അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പാരിപ്പള്ളി വിനോദ്, പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിജു കിഴക്കനേല, ഒല്ലാൽ സുനിൽ, ആർ.ഡി. ലാൽ, മണ്ഡലം പ്രസിഡന്റുമാരായ അനിൽ പാമ്പുറം, ഷെരീഫ് മീനാട്, മനോജ് പൂയപ്പള്ളി, ജോളി ഫിലിപ്പ് ചിറക്കര, സിദ്ദിഖ് പരവൂർ, ദൃശ്യ സജീവ്, ബാബു എസ് എന്നിവർ സംസാരിച്ചു.