klm-1
സുകൃതം ചാരിറ്റബിൾ സൊസൈറ്റിയുടെയും ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ മക്കൾക്കുള്ള പഠനോപകരണ വിതരണം മുൻ ഡെപ്യൂട്ടി മേയറും സുകൃതം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയുമായ വിജയ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സുകൃതം ചാരിറ്റബിൾ സൊസൈറ്റിയുടെയും ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ മക്കൾക്കുള്ള പഠനോപകരണ വിതരണം ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ മുൻ ഡെപ്യൂട്ടി മേയറും സുകൃതം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയുമായ വിജയ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു..സുകൃതം പ്രസിഡന്റ്‌ ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു.ഡോ.ത്രിമൂർത്തി ലിയോ രാജ്, വിജയ്, സുകൃതം ട്രഷറർ റജില, ഫെഡറേഷൻ ട്രഷറർ സനൂജ്, സുകൃതം വൈസ് പ്രസിഡന്റമാരായ വസന്ത കുമാരി, സന്തോഷ്‌ തട്ടാമല, ജോയിന്റ് സെക്രട്ടറി ലേഖചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി പ്രതാപൻ വാളത്തുംഗൽ സ്വാഗതവും ഫെഡറേഷൻ പ്രസിഡന്റ്‌ മുബീന നന്ദിയും പറഞ്ഞു.