പോരുവഴി: ശൂരനാട് ചക്കുവള്ളിക്ക് പടിഞ്ഞാറ് കെ.സി.ടി ജംഗ്ഷനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. കഴിഞ്ഞ ദിവസം രാത്രി 10മണിക്കാണ് അപകടം ഉണ്ടായത്. ഒരേ ദിശയിൽ വന്ന രണ്ടു കാറുകൾ കൂട്ടി ഇടിക്കുകയും തുടർന്ന് ഒരു പിക്ക് അപ്പ് വാനിൽ ഈ വാഹനങ്ങൾ ഇടിക്കുകയായിരുന്നു. ഒരു കാർ പൂർണമായും തകർന്ന് കീഴ്‌മേൽ മറിഞ്ഞു. പിക് അപ്പ് വാനിലുണ്ടായിരുന്നവർക്ക് പരുക്കുപറ്റുകയും നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ശാസ്താംകോട്ടയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി കീഴ്മേൽ മറിഞ്ഞ കാറിനെ റോപ്പ് ഉപയേഗിച്ച് നീക്കി.
രാത്രിയിൽ തന്നെ ഗതാഗത തടസം നീക്കുന്നതിന് ഫയർഫോഴ്സിന് സാധിച്ചു. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന റോഡു പണി കാരണം പുതിയകാവ് - ചക്കുവള്ളി റൂട്ടിൽ അപകടങ്ങൾ പതിവാണ്.