തൊടിയൂർ: അങ്കണവാടി പ്രവേശനോത്സവം നാടിന് ഉത്സവമായി. അമ്മമാരുടെ കൈപിടിച്ച് ഘോഷയാത്രയയാണ് കുട്ടികൾ അങ്കണവാടികളിലെത്തിയത്. അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ ,
ആശാപ്രവർത്തകർ, രക്ഷാകർത്താക്കൾ, സാമൂഹ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ഘോഷയാത്രയിൽ അണിചേർന്നു. മധുരവും പൂക്കളും കളിപ്പാട്ടങ്ങളും നൽകി അങ്കണവാടികളിൽ കുരുന്നുകളെസ്വീകരിച്ചു. കളിയും ചിരിയും ഉയർന്ന അന്തരീക്ഷത്തിൽ
ഇടക്കിടെ കരച്ചിലും കേട്ടു. വിഭവ സമുദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷമാണ് പ്രവേശനോത്സവ ചടങ്ങുകൾക്ക് സമാപനമായത്. തൊടിയൂർ അരമത്ത്മഠം 88-ാം നമ്പർ അംഗൻവാടിയിലെ പ്രവേശനോത്സവം സി.ആർ.മഹേഷ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.രാജീവ് പഠനോപകരണങ്ങൾ വിതരണം ചെയ്തു.കെ.മോഹനൻ, സി .മുരളീധരൻ
പിള്ള, രമണിഭായി, രഞ്ജിനി, വത്സല എന്നിവർ നേതൃത്വം നൽകി. ജയശീ സ്വാഗതവും സബിത ഷാജി നന്ദിയും പറഞ്ഞു.