കൊല്ലം: മയ്യനാട് റൂറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ശാഖ മേവറം ജംഗ്ഷനിൽ നിന്നു മേവറം -പടനിലം റോഡിൽ ഷാനവാസ് ബിൽഡിംഗിലേക്ക് മാറ്റി സ്ഥാപിച്ചതിന്റെ പ്രവർത്തനോദ്ഘാടനം കൊല്ലം സഹകരണ ജോയിന്റ് രജിസ്ട്രാർ മോഹനൻ പോറ്റി നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് എൻ. അഴകേശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം. നാസർ, സുനിൽ കുമാർ, പ്രീത രാജേഷ്, ഗംഗ മോഹൻദാസ്, സെക്രട്ടറി ആർ. ഷീജ എന്നിവർ സംസാരിച്ചു.