
ചവറ : സൗത്ത് ഗവ.യു.പി.എസിൽ കിഫ് ബി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവിട്ട് നിർമ്മിച്ച ഹൈടെക് സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. ഇതോടനുബന്ധിച്ച് സ്കൂളിൽ ചേർന്ന സമ്മേളനത്തിൽ ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് എക്സി.എൻജിനീയർ സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്തംഗം എസ്.സോമൻ, തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ പിള്ള, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി എസ്.പള്ളിപ്പാടൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അപർണ, വി.സജുമോൻ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സിന്ധുമോൾ, പ്രദീപ് എസ് പുല്യാഴം, പി.സ്മിത,ചവറ എ.ഇ.ഒ.എൽ. മിനി, തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൽ.ജസ്റ്റസ്, എസ്.എം.സി.ചെയർമാൻ വി.രാജേന്ദ്ര പ്രസാദ്, ടി. സരസ്വതിപ്പിള്ള, ജി.ജോൺസൺ, എസ്.കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.