kerala
പരവൂർ മാർക്കറ്റിൽ രണ്ടു പതിറ്റാണ്ടായി അംഗീകൃത ചുമട്ടു തൊഴിലാളിയായ സുകുമാരപിള്ളയ്ക്ക് ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ നൽകിയ യാത്രയയപ്പ്

പരവൂർ: പരവൂർ മാർക്കറ്റിൽ രണ്ടു പതിറ്റാണ്ടായി അംഗീകൃത ചുമട്ടു തൊഴിലാളിയായ സുകുമാരപിള്ളയ്ക്ക് ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഓഫീസ്‌ സൂപ്രണ്ട് മിനി അദ്ധ്യക്ഷത വഹിച്ചു. വിവിധ തൊഴിലാളി സംഘടനാ ഭാരവാഹികളായ തെക്കുംഭാഗം ഹാഷിം, പരവൂർ മോഹൻദാസ്, മാങ്കുളം രാജേഷ്, ശശിധരൻ, കെ.കെ. സുരേന്ദ്രൻ, അജിത്, സുരേഷ് ഉണ്ണിത്താൻ, പ്രദീപ്, രാജീവ്, മുരുകേശൻ, തുളസി എന്നിവർ സംസാരിച്ചു. വിവിധ യൂണിയൻ നേതാക്കളും തൊഴിലാളികളും ചേർന്നു പൊന്നാട അണിയിച്ച് ആദരിച്ചു.