vimuthi-
നീണ്ടകര താലൂക്ക് ആശുപത്രിയിൽ വച്ച് കരുനാഗപ്പള്ളി എക്സൈസ് റേഞ്ചിലെ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ നീണ്ടകര കാൻസർ കെയർ സെന്റർ യൂണിറ്റിന്റെ സഹായത്തോടെ തിരുവനന്തപുരം ആ.ർ.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൻസർ നിർണയ ക്യാമ്പ് ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനത്തിൽ നീണ്ടകര താലൂക്ക് ആശുപത്രിയിൽ വച്ച് കരുനാഗപ്പള്ളി എക്സൈസ് റേഞ്ചിലെ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ നീണ്ടകര കാൻസർ കെയർ സെന്റർ യൂണിറ്റിന്റെ സഹായത്തോടെ തിരുവനന്തപുരം ആ.ർ.സി.സിയുടെ നേതൃത്വത്തിൽ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു . ക്യാമ്പിന് മുന്നോടിയായി റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരായ ഉണ്ണികൃഷ്ണൻ, രഞ്ജു, പ്രസന്നൻ എന്നിവർ ആശംസ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. എൽ. വിജിലാൽ സ്വാഗതവും പ്രിവന്റീവ് ഓഫീസർ അനിൽകുമാർ നന്ദിയും പറഞ്ഞു. നീണ്ടകര ഗ്രാമപഞ്ചായത്തിലെ സി. ഡി.എസ്,എ.ഡി.എസ് അംഗങ്ങളും ആശാവർക്കർമാരും താലൂക്കാശുപത്രിയിലെയും കാൻസർ കെയർ സെന്ററിലെയും നഴ്സുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ക്യാമ്പിന് ഡോ. രഞ്ജു നേതൃത്വം നൽകി.