sch

കൊട്ടാരക്കര: ജില്ലാതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം ഇന്ന് രാവിലെ 10.15ന് മുട്ടറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം.കെ.ഡാനിയേൽ അദ്ധ്യക്ഷനാകും. ജില്ലാ കളക്ടർ അഫ്‌സാന പർവീൺ സന്ദേശം നൽകും. എന്റെ ചിത്രം എന്റെ ബുക്ക്‌ പ്രകാശനം ജില്ലാ പഞ്ചായത്ത്‌ അംഗം ജയശ്രീ വാസുദേവൻപിള്ള നിർവഹിക്കും. ചൈൽഡ് വെൽഫെയർ പോസ്റ്റർ പ്രകാശനം, കിഡ്സ്‌ ലൈബ്രറി ഉദ്ഘാടനം, പഠനോപകരണ വിതരണം എന്നിവ ചടങ്ങിൽ നടക്കും. ജനപ്രതിനിധികൾ, വിദ്യാഭ്യാസ ഓഫീസർമാർ, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.