chirakkara
ചിറക്കരത്താഴം 128-ാം നമ്പർ അങ്കണവാടിയിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സുശീലദേവി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ചിറക്കരത്താഴം 128-ാം നമ്പർ അങ്കണവാടിയിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സുശീലദേവി ഉദ്ഘാടനം ചെയ്തു. എ.എൽ.എം.സി അംഗം എസ്.വി. ബൈജുലാൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അജിത്കുമാർ, അങ്കണവാടി അദ്ധ്യാപിക എം. അനിത, അശ്വതി, ഹെൽപ്പർ എസ്. അനിത എന്നിവർ സംസാരിച്ചു. രക്ഷാകർത്താക്കളെയും കുട്ടികളെയും അണിനിരത്തി ചാലിൽ ജംഗ്ഷനിൽ നിന്നു ആരംഭിച്ച ഘോഷയാത്ര അങ്കണവാടി അങ്കണത്തിൽ അവസാനിച്ചു.