
കൊട്ടാരക്കര: നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം കുന്നിക്കോട് മണ്ഡലത്തിലെ വെട്ടിക്കവലയിൽ നടന്നു. വെട്ടിക്കവല എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വയയ്ക്കൽ സോമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ബൈജു.ജി. തോട്ടശേരി, സംസ്ഥാന സമിതി അംഗം ബി. രാധാമണി, പത്മകുമാരി, സുരേഷ് ബാബു, ജി. ബാഹുലേയൻ എന്നിവർ സംസാരിച്ചു.