കൊല്ലം: കേരള പുരാണ പാരായണ സംഘടന സംസ്ഥാന കമ്മിറ്റിയുടെ സ്പെഷ്യൽ കൺവൻഷനും അമ്പാടി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന അമ്പാടി സുരേന്ദ്രൻ രചിച്ച മനസ്സിൽ തട്ടിയ വ്യക്തിത്വങ്ങൾ, തൃക്കേട്ട- അനുഭവങ്ങളും ഓർമ്മക്കുറിപ്പുകളും എന്നീ പുസ്തകങ്ങളുടെ പ്രകാശനവും 3 ന് രാവിലെ 9.30 ന് കൊല്ലം താമരക്കുളം റെഡ്യാർ ഹാളിൽ നടക്കും. സമ്മേളനം മുൻ മന്ത്രി പി.സി.ചാക്കോ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അമ്പാടി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഭദ്രദീപം തെളിച്ച് പുസ്തക പ്രകാശനം നടത്തും. പ്രഭാകരൻ പുത്തൂർ, നന്ദിനി രാജീവ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.എൽ.എ മാരായ പി.സി.വിഷ്ണുനാഥ്, ജി.എസ്.ജയലാൽ, എം.നൗഷാദ്, മുൻ മന്ത്രിമാരായ പി.കെ.ഗുരുദാസൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, എ.എ.അസീസ്, ഡി.സി.സി.പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് തുടങ്ങിയവർ സംസാരിക്കും.