കൊല്ലം: ആദിവാസി ദളിത് മുന്നേറ്റ സമിതി (എ.ഡി. എം.എസ്) നാലാം സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി കൊല്ലം പബ്ലിക്ക് ലൈബ്രറി സോപാനം ഓഡിറ്റോറിയത്തിൽ നടക്കും.

ഇന്ന് രാവിലെ 10ന് വി.എം.സുധീരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ അദ്ധ്യക്ഷനാകും. പ്രമുഖ ഗാന്ധിയനും ഏകത പരിഷത്ത് ദേശീയ അദ്ധ്യക്ഷനുമായ ഡോ.പി.വി. രാജഗോപാൽ മുഖ്യാതിഥിയാകും. മുൻ മേഘാലയ ഗവർണർ കുമ്മനം രാജശേഖരൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ പി.എസ്.സുപാൽ, പി.സി.വിഷ്ണുനാഥ് എന്നിവർ സംസാരിക്കും. ഉച്ചക്ക് 2ന് നടക്കുന്ന സെമിനാറിൽ ഡോ. ആർ.സുനിൽ വിഷയാവതരണം നടത്തും. ഡോ. പി.വി.രാജഗോപാൽ, മോഡറേറ്ററാകും. സി.പി.ഐ അസി.സെക്രട്ടറി കെ.പ്രകാശ് ബാബു, കെ.സഹദേവൻ, സി.എസ്.മുരളി, പ്ലാച്ചിമട വിളയോടി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 5ന് റാലിയും പൊതുസമ്മേളനവും നടക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പി.ടി.ജോൺ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നാടൻപാട്ട്.

2ന് രാവിലെ 9ന് പ്രതിനിധി സമ്മേളനം കേരള കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്യും. 11ന് ചർച്ച എം.ഗീതാനന്ദൻ ഉദ്ഘാടനം ചെയ്യും. കെ.അംബുജാക്ഷൻ, അഡ്വ.സജി.കെ.ചേരമൻ, പി.എം.വിനോദ്, ഏകലവ്യൻ ബോധി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സംസ്ഥാന സമിതി തിരഞ്ഞടുപ്പും നടക്കും. 3ന് നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.