കൊല്ലം: സംസ്ഥാനത്തെ മരുന്ന് ക്ഷാമം പരിഹരിക്കണമെന്ന് ഐ.എം.എസ്.എസ്.ആർ.എ ദേശീയ പ്രസിഡന്റ് എം.എസ്. വിശാൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലവർഷം എത്തും മുമ്പേ കേരളത്തിൽ മഴ വ്യാപകമായി. എന്നാൽ മിക്ക സർക്കാർ ആശുപത്രികളിലും മരുന്ന് ക്ഷാമം രൂക്ഷമാണ്. മരുന്ന് വാങ്ങാൻ ടെണ്ടർ നടപടികൾ വൈകിയതാണ് കാരണം. ജീവിതശൈലി രോഗത്തിനുള്ള മരുന്ന് വിതരണം നിറുത്തിയത് പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.പി. ദീപുലാൽ അദ്ധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ സുരേഷ് ബാബു, കുരുവിള, ഡി.മാത്യു, അൻവർ ഷാ, അൻവർ എന്നിവർ സംസാരിച്ചു.