തൃശൂർ: കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുമ്പോൾ ഭവിഷ്യത്തുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് രക്ഷിതാക്കൾക്ക് പൊലീസിന്റെ മുന്നറിയിപ്പ്. ഓൺലൈൻ പഠനകാലത്ത് മൊബൈൽ നൽകാതിരിക്കാനാകില്ല. പക്ഷേ നിയന്ത്രിക്കാനാകും. ഫോണും ഇന്റർനെറ്റും കിട്ടുന്നതോടെ കുട്ടികളിൽ പലരും ഗെയിമിലേക്ക് കടക്കും. ആദ്യമൊക്കെ കുടുംബാംഗങ്ങൾക്ക് ഒപ്പമിരുന്ന് കളിച്ചവർ പിന്നീട് മുറിയിൽ തനിച്ചിരുന്ന് കളി തുടരും. സംഗതി കൈവിട്ടു പോകുമ്പോഴാകും പലരും ശ്രദ്ധിക്കുക. മൊബൈലിന് അടിമയായതിന് ശേഷം നിയന്ത്രിക്കുമ്പോൾ കുട്ടികൾ ഉൻമാദികളെ പോലെ പെരുമാറും.
അടുത്തിടെ വടക്കാഞ്ചേരിയിൽ
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈയിടെയുണ്ടായ സംഭവം വിവരിക്കാം. മൊബൈൽ ലഹരിയിലായ മകന്റെ ഫോൺ അമ്മ വാങ്ങി നമ്പറുകളും ഗെയിമുകളും കളഞ്ഞതോടെ എട്ടാം ക്‌ളാസുകാരന്റെ മട്ടും ഭാവവും മാറി. അമ്മയെയും അനിയത്തിയെയും ദേഹോപദ്രവം ഏൽപ്പിച്ച് വീട്ടിലെ സാധനങ്ങളെല്ലാം എറിഞ്ഞുടച്ചത്രെ.
വീട്ടിനുള്ളിൽ മുഴുവൻ മണ്ണെണ്ണ ഒഴിച്ച് ചുട്ടുചാമ്പലാക്കുമെന്ന് അലറിവിളിച്ച് തീപ്പെട്ടി തിരയുന്നതിനിടെ അമ്മ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. പിന്നീട് പൊലീസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു. കുട്ടിക്ക് കൗൺസലിംഗ് നൽകിവരികയാണ്.
രക്ഷിതാക്കൾ അറിയാൻ